പ്രതി ഞാനാകണം എന്ന തീരുമാനം ഉള്ളത് പോലെ ; എല്ലാം മുന്‍കൂട്ടി കണ്ടതുപോലെ രാമലീല ടീസര്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സിനിമാ താരം ദിലീപ് അഭിനയിച്ച് റിലീസിന് തയ്യാറായ രാമലീല എന്ന ചിത്രത്തിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിലവിലെ ദിലീപിന്‍റെ സാഹചര്യങ്ങള്‍ക്ക് പറ്റിയ തരത്തിലുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാണ് എന്ന മുകേഷിന്‍റെ സംഭാഷണത്തില്‍ തുടങ്ങുന്ന ടീസറില്‍ പ്രതി ഞാനാകണം എന്ന തീരുമാനം ഉള്ളത് പോലെ എന്ന് ദിലീപും പറയുന്നുണ്ട്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രമായ രാമലീല സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്. പലതവണ റിലീസ് മാറ്റി വെച്ച ചിത്രം ഈ മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.