രാഷ്ട്രപതി തെരെഞ്ഞെടുപ്പ്: മീരാകുമാറോ റാംനാഥ് കോവിന്ദോ ഇന്നറിയാം, ഫലം അഞ്ചു മണിയോടെ

അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ രാംനാഥ് കോവിന്‍് ഇന്ത്യയുടെ രാഷ്ട്രപതിയാകും .മൂന്നില്‍ രണ്ടിനടുത്ത ഭൂരിപക്ഷമാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പു ഫലം ഇന്നു വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രഖ്യാപിക്കുന്നത്. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായ രാം നാഥ് കോവിന്ദിനു ജയമുറപ്പിക്കും വിധം മുന്നണിക്കു പുറത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു.

ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ ആണു പ്രതിപക്ഷ സ്ഥാനാര്‍ഥി. വോട്ടെണ്ണല്‍ രാവിലെ 11നു പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കും. പാര്‍ലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടര്‍ന്നു സംസ്ഥാന നിയമസഭകളില്‍ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകള്‍, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തില്‍ എണ്ണും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എം.പിമാരും 4120 എം.എല്‍.എമാരുമാണ് വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ. ഏകദേശം 99%. എം.പിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എം.എല്‍.എമാരുടെ വോട്ടു മൂല്യം.