153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ; ജിയോ സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച് അംബാനി

ഇനിയും തരംഗമാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്‌ഫോണ്‍. ഇന്ത്യയിലെ 22 ഭാഷകള്‍ ഈ ഫോണില്‍ ഉപയോഗിക്കാനാകും എന്നാണ് പ്രഖ്യാപനം. മുകേഷിന്റെ മകന്‍ ആകാശ് അംബാനിയാണ് ഇക്കാര്യം വ്യക്തമാക്കി.

ജിയോ ഫോണില്‍ നിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

ഫോണിന്റെ പ്രത്യേകതകള്‍ ആകാശ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ വിവരിച്ചു. വോയിസ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് അതിഥികള്‍ക്കായി കേള്‍പ്പിച്ചു.