വര്‍ഗീസ് മാളിയേക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവില്‍ താമസിക്കുന്ന തൃശൂര്‍ മാളിയേക്കല്‍ കുടുംബാംഗം വര്‍ഗീസ് (ജോണ്‍സണ്‍- 64) നിര്യാതനായി. പൊതുദര്‍ശനം ജൂലൈ 24-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025, W. Golf Road, Niles, IL 60714).

സംസ്‌കാര ശുശ്രൂഷ ജൂലൈ 25-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ലാബ്രേ കാത്തലിക് ചര്‍ച്ചിലും (3535 Thornwood Ave, Glenview, IL 60026) തുടര്‍ന്നു സംസ്‌കാരം മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ (8600 N. Milwaukee Ave, Niles, IL 60714).

ഭാര്യ: അക്കാമ്മ (സാലി). മക്കള്‍: മേരി കുര്യാക്കോസ് (ലിന്‍ഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകന്‍: സാജന്‍ കുര്യാക്കോസ്.

മാളിയേക്കല്‍ പരേതരായ ചാക്കോ- മേരി ദമ്പതികളുടെ മകനാണ്.