ജോസി മൈക്കിള്‍ (39) ഇറ്റലിയില്‍ നിര്യാതനായി

സിസിലിയ: നീണ്ടൂര്‍ വെള്ളാപ്പള്ളികുഴിയില്‍ ജോസി മൈക്കിള്‍ (39) ഇറ്റലിയിലെ സിസിലായില്‍ നിര്യാതനായി. ഏകദേശം ഒരു മാസമായി സിസിലയിലെ ബാര്‍സിലോണ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരിന്നു.

വിവിധ അസുഖങ്ങളാല്‍ ക്ലേശിച്ച ജോസി ഒടുവില്‍ ഹൃദയഘാതം മൂലം മരിക്കുകയായിരുന്നു. നീണ്ടൂര്‍ വെള്ളാപ്പള്ളികുഴിയില്‍ മൈക്കിള്‍, പെണ്ണമ്മ ദമ്പതികളാണ് ജോസിയുടെ മാതാപിതാക്കള്‍.

ജോസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. ഇതിലേയ്ക്ക് ഇറ്റലിയിലെ എല്ലാ മലയാളികളുടെയും, സംഘടനകളുടെയും സഹായസഹകരണം സിസിലിയയിലെ ക്‌നാനായ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.