കോവളം കൊട്ടാരം കൈമാറ്റം: ദൗര്‍ഭാഗ്യകരം, ഭാവിയില്‍ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കൈയില്‍ അകപ്പെട്ടേയ്ക്കാം

കോവളം കൊട്ടാരം രവിപിള്ള ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രി സഭാ തീരുമാനം നിര്‍ഭാഗ്യകരമെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

ഇതിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യണം. കൊട്ടാരം കൈമാറുന്നതിനെതിരെ കേസ് നല്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഭാവിയില്‍ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കൈയില്‍ അകപ്പെടുത്തിയേക്കാമെന്നും വി.എസ്. പറഞ്ഞു.

ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാന്‍ തീരുമാനിച്ചത്. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.