വാട്സ്ആപ്പിന് ആപ്പുമായി മൈക്രോസോഫ്റ്റിന്റെ ‘കൈസാല’ എത്തുന്നു

സന്ദേശം അയക്കുന്നതും, ഫോണ്‍ വിളിക്കുന്നതും, വീഡിയോ ഷെയറിങ്ങുമൊക്കെ ഇന്ന് വാട്സ്ആപ്പ് എന്ന നവമാധ്യമം അസാധ്യമായി സാധ്യമാക്കിയിരിക്കുകയാണ്. ഈ രംഗത്ത് വാട്സ്ആപ്പ് തകര്‍ത്താടുമ്പോള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സ്‌കൈപ്പ് പോലുള്ള ടെക്ക് ഭീമന്‍മാര്‍.

ഫ്രീ കോളുകള്‍ക്ക് പിന്നാലെ വീഡിയോ കോളുകള്‍ കൂടി വന്നതോടെ വന്‍തിരിച്ചടിയാണ് പല കമ്പനികളും നേരിടുന്നത്. ചുരുക്കത്തില്‍ വാട്സ്ആപ്പിനോട് വെല്ലാന്‍ സാധിക്കുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ ഇല്ലെന്നു തന്നെ പറയാം. ഇതിന് പരിഹാരം കാണുന്നതിന് മൈക്രോസോഫ്റ്റ് അടക്കമുള്ള വമ്പന്‍മാര്‍ കുറച്ചുകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സ്‌കൈപ്പിന്റെ നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് ‘കൈസാല’ എന്ന പുതു ആപ്ലിക്കേഷനുമായി മാര്‍കെറ്റില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ പുതിയ ആപ്പ്‌ളികേഷന്‍ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ആന്‍ഡ്രോയ്ഡിലും ഐഓഎസിലും മാത്രമാണ് ഇത് ആദ്യഘട്ടത്തില്‍ ലഭ്യമാകുക എന്നാണു സൂചന.

വാട്സ്ആപ്പിലെ പോരായ്മകള്‍ കണ്ടുപിടിച്ച് പരിഹരിച്ചാണ് കൈസാല പുറത്തിറങ്ങുന്നത്. ഏറ്റവും പ്രധാന പോരായ്മയായി കണക്കാക്കുന്നത് ഗ്രൂപ്പിലെ അംഗങ്ങളുടെ കുറവാണ്. നിലവില്‍ 256 പേര്‍ക്കാണ് അംഗത്വം എടുക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ആയിരിക്കും കൈസാല ഉപയോഗിക്കാന്‍ കഴിയുക എന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇതിന് പുറമെ മറ്റൊരു ആകര്‍ഷകമായ സംഭവവും പുതിയ ആപ്പില്‍ മൈക്രോസോഫ്റ്റ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ തമ്മില്‍ യോജിപ്പിക്കാം എന്നതു തന്നെയാണ് പ്രധാന ഘടകം. ഇതിന് പുറമെ പോളുകള്‍ സംഘടിപ്പിക്കുന്നതിനും ഡോക്യുമെന്റ്സ് അയക്കുന്നതിനും ഇതില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം അറിയുവാനാണ് സാധ്യത.

ഇന്ത്യയിലെ സംരഭകരിലെയും സര്‍ക്കാരിന്റെയും സഹായത്തോടെ പരീക്ഷിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. ഏതാണ്ട് 30 ഓളം സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനോടകം കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 70,000തോളം ആളുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.