ഭിന്നലിംഗക്കാരെ അമേരിക്കന്‍ സേനയില്‍ വേണ്ടെന്ന് ട്രംപ്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മിലിട്ടറി സേവനത്തിന് ഇനി മുതല്‍ ഭിന്നലിംഗക്കാരെ സ്വീകരിക്കുകയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് പ്രഖ്യാപിച്ചു.ജൂലായ് 26 ബുധനാഴ്ചയാണ് ട്രംമ്പ് ചരിത്ര പ്രാധാന്യമുള്ള പ്രഖ്യാപനം നടത്തിയത്.അമേരിക്കന്‍ സേനയിലെ ജനറല്‍മാരായും മിലിറ്ററി എക്,ിപര്‍ട്ട്‌സ്മായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടതെന്ന് ട്വിറ്ററില്‍ ട്രംമ്പ് പോസ്റ്റ് ചെയ്തു.

ഭിന്നലിംഗക്കാരുടെ ഭാരിച്ച ചികിത്സാ ചിലവ് സേനക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ്. ലിംഗ മാറ്റ ശസ്ത്രക്രിയ, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയ ചികിത്സക്കുള്ള സാമ്പത്ിക സഹായം നിര്‍ത്തല്‍ ചെയ്യണമെന്ന കണ്‍സര്‍വേറ്റീസ് ഫ്രീഡം കോക്കസിലെ ചില അംഗങ്ങള്‍ ശക്തിയായി വാദിച്ചിരുന്നു.

1.3 മില്യണ്‍ ആക്ടീവ് മിലിട്ടറി അംഗങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2450 ഭിന്നലിംഗക്കാരാണ് സജീവ മിലിട്ടറി സേവനത്തിലുള്ളതെന്ന് ചൂണ്ടികാണിക്കുന്നു.ട്രംമ്പിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് ഞെട്ടലുളവാക്കി. സെനറ്റ് ആംഡ് സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാനും, റിപ്പബ്ലിക്കന്‍ സെനറ്ററുമായ ജോണ്‍ മെക്കയ്ന്‍ ട്രംമ്പിന്റെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.