സാം മാത്യു വലിയകാലയില്‍ ഇറ്റലിയില്‍ നിര്യാതനായി

സിസിലിയ: കടത്തുരുത്തി മുട്ടുചിറ വലിയകാലയില്‍ സാം മാത്യു (36) സിസിലിയയിലെ മെസിനായില്‍ നിര്യാതനായി. പത്ത് വര്‍ഷമായി ഇറ്റലിയില്‍ ജോലി ചെയ്യുകയായിരുന്നു.

പാത്തിയിലെ മലയാളി അസോസിയേഷനില്‍ നേരത്തെ അംഗമായിരുന്ന സാം പെട്ടെന്നുണ്ടായ സ്‌ട്രോക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മെസിന പോളിയോ ക്ലീനിക്കില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. തുടര്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം മസ്തിഷ്‌കാഘാതത്തെതുടര്‍ന്ന് മരിക്കുകയായിരുന്നു.

ഒന്നര വയസുള്ള മകനുണ്ട്. മകനെ കാണുവാന്‍ നാട്ടില്‍ പോകാന്‍ തയ്യാറാകവെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്. ഭാര്യ പുളിങ്കുന്ന് അത്തിമൂട്ടില്‍ സിനി. സാമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. സ്ഥലത്തെ ക്‌നാനായ അസോസിയേഷനും വേള്‍ഡ് മലയാളി ഫെഡറേഷനും മരണത്തില്‍ അനുശോചിച്ചു.