വിയന്ന മലയാളി ബെന്നി കൊട്ടാരത്തില്‍ നിര്യാതനായി

വിയന്ന: ഓസ്ട്രിയന്‍ മലയാളിയായ കോതമംഗലം കോട്ടപ്പടി കൊട്ടാരത്തില്‍ ബെന്നി (50) നിര്യാതനായി. ഓഗസ്റ്റ് ഒന്നിന് രാവിലെ കോതമംഗലത്തെ അദ്ദേഹത്തിന്റെ സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

വോയിസ് വിയന്ന സംഘടനയുടെ അംഗമായിരുന്ന ബെന്നി വര്‍ഷങ്ങളായി കുടുംബസമേതം വിയന്നയില്‍ സ്ഥിരതാമസക്കാരനാണ്.

പത്‌നി ചേരാനെല്ലൂര്‍ ചിറ്റുപറമ്പില്‍ കുടുംബാംഗമായ മരീറ്റ. മക്കള്‍ നീമ, നീന, നേഹ (മൂവരും വിയന്നയില്‍ വിദ്യാര്‍ത്ഥികള്‍). മൃതസംസകാരം പിന്നീട്.