ചൊറിച്ചില്‍ വന്നാല്‍ ചൊറിയുമോ? ആശ്വാസം കിട്ടാറുണ്ടോ? ഉന്മാദം….. നിപിന്‍ നാരായണന്റെ ചിത്രങ്ങള്‍ കാണാം

പോലീസ് മര്‍ദ്ദനത്തിന് പിന്നാലെ വാടാനപ്പള്ളിയില്‍ ജീവനൊടുക്കിയ ദളിത് യുവാവ് വിനിയകന്റെ മരണത്തില്‍ പോലീസിനെതിരെ ചിത്രകാരന്‍ നിപിന്‍ നാരായണന്‍.

തന്റെ തനത് ശൈലിയിലുള്ള എഴുത്തിന്റെ രൂപത്തിലാണ് നിപിന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിക്കുന്നത്. അവര്‍ നമ്മുടെ മുറ്റത്തേക്ക് നോട്ടമിട്ടിരിപ്പാണ് എന്ന് പറഞ്ഞുകൊണ്ടാണ് നിപിന്‍ എഴുത്തിലൂടെ പ്രതിഷേധമറിയിക്കുന്നത്.

‘അവര്‍ നമ്മുടെ മുറ്റത്തേക്കു നോട്ടമിട്ടിരിപ്പാണ്. നമ്മളിലെത്രപേര്‍ നമ്മളില്‍ ചിലരുടെ മുറ്റത്തേക്കു കണ്ണും നട്ടിരിക്കുന്നു? ഇനിയാരെയാണ് കൊല്ലുക? വിനായകനെ കൊന്നതാണ് ‘ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ദളിതര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തെ നിപിന്‍ വരച്ചുകാട്ടുന്നത്.

ഒരു ഡോക്ടറും പോലീസും തമ്മിലുള്ള സംഭാഷണ ശകലത്തിലൂടെയാണ് തന്റെ പ്രതിഷേധം നിപിന്‍ തുറന്നെഴുതുന്നത്.

ചിത്രങ്ങള്‍ കാണാം