പ്രതിനിധി: പൊതുജനം പ്രതികരിക്കുക (ഹ്രസ്വചിത്രം)

നിയമം തെളിവുകള്‍ക്ക് വേണ്ടി മുറവിളി കൂട്ടിയപ്പോള്‍ നിയമത്തിന്റെ പഴുതുകളിലൂടെയും പണത്തിന്റെയും അധികാരത്തിന്റെയും ഭലത്തില്‍ പ്രശ്‌സത്തരായ വക്കീലന്മാരുടെ സഹായത്തോടെ അപരാധികളെ രക്ഷിച്ചെടുക്കുന്നത് തുടര്‍കഥയാവുന്നു. മഹത്തായ മാറ്റങ്ങള്‍ മാത്രം കൊതിക്കുന്ന പൊതുജനം പ്രതികരിക്കാതെ കണ്ണീര്‍ ഒലിപ്പിച്ചു നില്‍ക്കേണ്ടിവരുന്നു. സമകാലീന ഭാരതത്തിന്റെ കഥ പറയുന്നതോടൊപ്പം, ഈ വ്യവസ്ത്ഥിയോട് പൊരുതുകയാണ് പ്രതിനിധി എന്ന ഹ്രസ്വചിത്രം.

കേ.പി. വാസുദേവന്‍ പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ വിപിന്‍ വാസുദേവ്, ഷമീര്‍ ഘോഷ് അന്നശ്ശേരി ചേര്‍ന്നു നിര്‍മ്മിച്ച പ്രതിനിധിയുടെ കഥ തിരക്കഥ വിപിന്‍ വാസുദേവ് ആണ്. സംവിധാനം വിശാഖ് രമാ വേണുഗോപാല്‍. ഛായാഗ്രഹണവും എഡിറ്റിംഗും വിഷ്ണു എസ് പൈ. സംഗീതം: നിതിന്‍ കിഷോര്‍. സൗണ്ട് എഞ്ചിനീയര്‍: സുനില്‍ ഓംക്കാര്‍. റുഭി ശങ്കര, വിപിന്‍ വാസുദേവ്, ബിസ്മി ജോസഫ്, ഞാഞ ബിനു, അനൂപ് ഭാസി, ഷമീര്‍ ഘോഷ് അന്നശ്ശേരി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.