പാവയ്ക്കാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

പാവയ്ക്കാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

പാവക്ക അച്ചാറിനു വേണ്ട ചേരുവകള്‍:

പാവക്ക-                                      250 ഗ്രാം
കാശ്മീരി മുളകുപൊടി-     രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി-                         അര ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്-                        ഒന്നര ടീസ്പൂണ്‍
വെള്ളിത്തുള്ളി ചതച്ചത്-    ഒന്നര ടീസ്പൂണ്‍
ഉലുവ, കായം എന്നിവ വറുത്തു പൊടിച്ചത്- ഓരോ ടീസ്പൂണ്‍ വീതം
നല്ലെണ്ണ –                                       ആറു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്-                            രണ്ടെണ്ണം
വിനീഗര്‍-                                    മൂന്ന് ടേബിള്‍ സ്പൂണ്‍
കറിവേപ്പില, ഉപ്പ്, കടുക് എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാവക്ക കഴുകി വെള്ളം ഒട്ടും ഇല്ലാതെ നന്നായി തുടച്ചെടുക്കുക
അല്പം നീളത്തില്‍ കനം കുറച്ച് അരിയുക. പാവക്കയില്‍ ഉപ്പ് പുരട്ടിയതിനു ശേഷം ഒരു പാന്‍ ചൂടാക്കി അതില്‍ നിരത്തിവെച്ച് ചെറു തീയില്‍ ജലാംശം കളയുക.
ശേഷം രണ്ടു ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് വറുത്തു കോരുക അധികം മൊരിഞ്ഞു പോകരുത്.

ബാക്കി നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം കറിവേപ്പില , വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടുനന്നായി മൂപ്പിക്കുക. അതിനുശേഷം മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഇട്ടു പച്ച മണം മാറുമ്പോള്‍ വറുത്ത് വച്ച പാവക്കയും വിനീഗറും ചേര്‍ത്തിളക്കുക. അതിനോടപ്പം ഉലുവാപൊടി, കായപൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വയ്ക്കുക .

എണ്ണ തെളിഞ്ഞു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ഈര്‍പ്പം ഇല്ലാത്ത കുപ്പിയിലാക്കി രണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാന്‍ എടുക്കാം.