സുമനസുകളുടെ കരുണ തേടി കരള്‍രോഗം ബാധിച്ച ഉമൈബാന്‍

വെള്ളയില്‍ സ്വദേശിയും വിവാഹ പ്രായമായ 3 പെണ്‍കുട്ടികളുടെ മാതാവുമായ ഉമൈബാന്‍ (38) കരള്‍ സംബന്ധമായ രോഗം ബാധിച്ച് കഴിഞ്ഞ 4 വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇപ്പോള്‍ കരള്‍ മാറ്റിവെക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

30 ലക്ഷത്തിലധികം രൂപ വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. മത്സ്യതൊഴിലാളിയായ ഭര്‍ത്താവ് ഇല്യാസിന്റെചെറിയ വരുമാനം കൊണ്ട് മാത്രമാണ് ഉമൈബാനിന്റെ ചികിത്സ ഇത്രയും കാലം നടത്തി വന്നിരുന്നത്. സ്വന്തമായി ഒരു വീടോ സ്ഥിരവരുമാനമോ ഇല്ലാത്ത ഈ കുടുംബത്തിന് 30 ലക്ഷം രൂപ സ്വരൂപിക്കാന്‍ കഴിയില്ല എന്നത് യാതാര്‍ത്ഥത്യമാണ്.

ഈ സാഹചര്യത്തിലാണ് നിരാലംബയായ ഈ സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കോഴിക്കോട് വലിയ ഖാസിയും മണ്ഡലത്തിലെ എം.പി.യും എം.എല്‍.എ.യും വാര്‍ഡ് കൗണ്‍സിലറും മുഖ്യ രക്ഷാധികാരികമയി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

യുവതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി നിങ്ങളുടെ സാമ്പത്തിക സഹായം നേരിട്ടോ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ വെള്ളയില്‍ ബ്രാഞ്ചിലേക്കോ എത്തിക്കണമെന്ന് എല്ലാ മനുഷ്യസ്‌നേഹികളോടും അപേക്ഷിക്കുന്നു.

ഇല്യാസ് 9847737317
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, വെള്ളയില്‍ ബ്രാഞ്ച്
A/c No.100191201020089, IFSCCode No. IBKL0114KO1