രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവത്തേക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല പ്രതികരിച്ചത്.

മതേതരത്വത്തിന്റെ കാവല്‍ഭടന്മാര്‍ ശക്തരായ കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാര്‍, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലിയുടെ കേരള സന്ദര്‍ശനമെന്നും അദ്ദേഹം ആരോപിക്കുന്നു.

പ്രതിപക്ഷനേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്