‘ കലി ‘ വന്നു പിന്നെ കണ്ടത് വിരാട് കോലി ചെറുതാകുന്നതായിരുന്നു; ഇതാണ് ആ ക്യാപ്റ്റന്‍

വിരാട് കോലി എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇത്രമേല്‍ കൊച്ചാവുന്നത് ഇതാദ്യമായിട്ടായിരിക്കും കോലി ആരാധകരെ സംബന്ധിച്ചിടത്തോളം അത്തരം സംഭങ്ങള്‍ വേദനിപ്പിക്കുകയും ചെയ്യും എന്നാലിവിടെ ഒരു മനുഷ്യന് മുന്നില്‍ കോലിക്ക് ചെറുതാകേണ്ടി വന്നു. അവിടെ വലുതായി നില്‍ക്കാന്‍ ഒരുമാര്‍ഗവുമില്ലായിരുന്നു. മുന്‍ ഡബ്ല്യു.ഡബ്ലു.ഇ. താരം ഗ്രേറ്റ് കലിയാണ് കോലിയെ ചെറുതാക്കിയ ആ മനുഷ്യന്‍.

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ വിജയത്തിന് ശേഷം നടന്ന ആഘോഷങ്ങള്‍ക്ക് ശേഷം കോലി നേരെ പോയത് ഗ്രേറ്റ് കലിയെ കാണാനാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഈ ചിത്രം വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കലിയുടെ മുന്നില്‍ കോലി കുഞ്ഞുകുട്ടിയായി എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കലി ആജാനബാഹുവാണെങ്കിലും നല്ല മനസ്സുള്ളയാളാണ് എന്നായിരുന്നു മറ്റൊരു ആരാധകന്റെ അഭിപ്രായം.

കലിയെ കാണാന്‍ കഴിഞ്ഞത് വലിയ സംഭവമാണെന്നായിരുന്നു ചിത്രത്തിനൊപ്പം കോലി കുറിച്ചിരുന്നത്. ഇത് എന്തൊരു മനുഷ്യനാണെന്നും കോലി അദ്ഭുതം പ്രകടിപ്പിച്ചിരുന്നു. വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്‌മെന്റില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധിയാണ് പഞ്ചാബുകാരനായ കലി.