ഇതാ കൊലപാതക പട്ടിക; ജയ്റ്റിലിയെക്കണ്ട് എംപിമാര്‍, ഏകപക്ഷീയ ആക്രമണം എന്നു വരുത്തി തീര്‍ക്കരുത്‌

കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ഇടതുപക്ഷ എം.പിമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏകപക്ഷീയമാണെന്ന് വരുത്തി തീര്‍ക്കാനാണ് ദേശീയ തലത്തില്‍ ശ്രമം നടക്കുന്നതെന്ന് എം.പിമാര്‍ പരാതിപ്പെട്ടു.

കേരളത്തിലെ കൊലപാതകങ്ങള്‍ ഏകപക്ഷീയമല്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെടണം. നിജിസ്ഥിതി കേന്ദ്രം അറിയണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ഒപ്പം നിവേദനവും ചിത്രങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള കണക്കുകളും എം.പിമാന്‍ കേന്ദ്രമന്ത്രിക്ക് കൈമാറി.

ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏകപക്ഷീയമാണെന്ന അഭിപ്രായം തനിക്കില്ലെന്നും ജയ്റ്റ്‌ലി അറിയിച്ചതായി ഇടത് എം.പിമാര്‍ പറഞ്ഞു. ഉച്ചയ്ക്കായിരുന്നു ജയ്റ്റ്‌ലിയെ കണ്ടത്.
കേരളത്തിലെത്തി തിരുവന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച ജയ്റ്റ്‌ലിയുടെ നടപടിയെ സിപിഎം വിമര്‍ശിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും എം.പിമാര്‍ സമയം ചോദിച്ചിട്ടുണ്ട്.