ഡി സിനിമാസ് ; പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, നഗരസഭയുടെ നടപടി നിയമവിരുദ്ധം

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നഗരസഭയ്ക്ക് ലൈസന്‍സ് റദ്ദാക്കാനുളള അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡി സിനിമാസില്‍ എ.സി. പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി ഉയര്‍ന്ന എച്ച്.പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നും കാണിച്ചാണ് ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രമേയം പാസാക്കി തീയേറ്റര്‍ പൂട്ടിച്ചത്.

നോട്ടീസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. ഇതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീയേറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടത്.