അബുദാബി ; പര്‍ദ ധരിച്ചെത്തിയ യുവാവ് ബാലനെ പ്രകൃതിവിരുദ്ധ പീ‍ഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി

അബുദാബി : പാക്കിസ്ഥാനി യുവാവാണ് തന്റെ ബന്ധു കൂടിയായ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് സംഭവം. പള്ളിയില്‍ പോയി തിരികെ വരുകയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ട് പോയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീവേഷം ധരിച്ചെത്തിയ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

അതേസമയം താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പൊലീസും പ്രോസിക്യൂഷനും തന്നെ മര്‍ദിച്ച് കുറ്റങ്ങള്‍ സമ്മതിപ്പിക്കുകയായിരുന്നു എന്നും പ്രതി ആരോപിക്കുന്നു. നിരക്ഷരനായ താന്‍ രേഖകളില്‍ ഒപ്പിട്ടുകൊടുത്തു എന്ന് ആരോപിക്കുന്നതിനെയും പ്രതി എതിര്‍ത്തു. കുട്ടിയുടെ പിതാവിന്റെ ബന്ധുവാണ് പ്രതി. ഏറ്റവും ഹീനമായ രീതിയില്‍ കൊലപാതകം നടത്തിയ പ്രതിക്കു വധശിക്ഷ തന്നെ നല്‍കണം എന്ന് പ്രൊസിക്ക്യൂഷന്‍ വാദിച്ചു.