ചാനല്‍ ചര്‍ച്ചകളില്‍ പാന്റിടാന്‍ മറക്കുന്നവര്‍; അല്‍ജസീറയില്‍ ലൈവ് വന്ന രാഷ്ട്രീയ നിരീക്ഷകന്റെ വീഡിയോ വൈറല്‍, പണി കൊടുത്തത് മകന്‍

ചാനല്‍ ചര്‍ച്ചകളിലും മററ് ഔദ്യോഗിക പരിപാടികളിലും സ്‌കൈപ്പിലൂടെ പങ്കെടുക്കുന്ന പ്രമുഖരുണ്ട് ഇന്നത്തെ സമൂഹത്തില്‍. എന്നാല്‍ ചര്‍ച്ചയ്ക്ക് പങ്കെടുത്തപ്പോള്‍ പാന്റിടാന്‍ മറന്നാലോ?…. അതെ ജോര്‍ദാനിലെ രാഷ്ട്രീയ നിരീക്ഷകനായ മജീദ് ആസ്‌ഫെറാണ് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ താരമായത്.

അല്‍ ജസീറ ചാനലില്‍ നടന്ന ലൈവ് പ്രോഗ്രാമിലാണ് ഷര്‍ട്ടിനൊപ്പം കോട്ടും ടൈയുമിട്ട് ആസ്‌ഫെര്‍ പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയത്. മടിയില്‍ രണ്ട് തലയിണകള്‍ വെച്ച് അതിനു മുകളില്‍ ലാപ്‌ടോപ് വെച്ചാണ് അദ്ദേഹം സ്‌കൈപ്പിലൂടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

എന്നാല്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാനുളള തിരക്കിനിടയില്‍ പാന്റിടാന്‍ മറന്നുപോവുകയായിരുന്നു. ഈ വീഡിയോ പകര്‍ത്തി ആസ്‌ഫെറിന്റെ മകന്‍ തന്നെ സോഷ്യല്‍ മീഡിയയിലിട്ടതോടെ നിമിഷകള്‍ക്കകം വീഡിയോ വൈറലായി.

കഴിഞ്ഞ 30 വര്‍ഷമായി രാഷ്ട്രീയ നിരീക്ഷകനായിരുന്നിട്ടും അസ്‌ഫെര്‍ ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നാല്‍ ഈ ഒറ്റ വീഡിയോയിലൂടെ താന്‍ പ്രശസ്തനായതിന്റെ സന്തോഷത്തിലാണ് മജീദ് ആസ്‌ഫെര്‍.

വീഡിയോ കാണം..