യുവതിയായ ഭര്‍ത്താവിന്റെ വെടിയേറ്റ് ഭാര്യ മരിച്ചു

ന്യൂജേഴ്‌സി: ഫെലിഷ്യ ഡോര്‍മെനെ(29) മുഖത്തു വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഭര്‍ത്താവ്, യുവതിയായ ലോറ ബ്ലസ്റ്റെയ്‌നിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

2016 ല്‍ സ്വവര്‍ഗ വിവാഹിതരായ ഇരുവരും ലോറയുടെ ന്യൂജേഴ്‌സിയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച (ആഗസ്റ്റ് 6)യായിരുന്ന സംഭവം. ന്യൂജേഴ്‌സി മൗണ്ട് ഹോളി പോലീസാണ് ഇന്ന് (ആഗസ്റ്റ് 7) വിവരം മാധ്യമങ്ങളെ അറിയിച്ചത്.

മുഖത്ത് വെടിയേറ്റ ഭാര്യ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. വെടിവെക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.

ഭാര്യയെ വെടിവെച്ചത് താനാണെന്ന് ഭര്‍ത്താവായ ബ്ലൂസ്റ്റെയ്ന്‍ പോലീസിനോട് സമ്മതിച്ചു.

കുടുംബാംഗങ്ങളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൗണ്ട് ഹോളി പോലീസ് സംഭവ സ്ഥലത്തെത്തിയതെന്ന് ബര്‍ലിംഗ്ടണ്‍ കൗണ്ടി പോലീസ് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.