കോടികളുടെ തട്ടിപ്പ്: സംവിധായകന്‍ പറ്റിച്ചത് സര്‍ക്കാര്‍ സംവിധാനത്തെ, രക്ഷകരായി ഉന്നതര്‍, പീഢനക്കേസിലും പ്രതി സ്ഥാനത്ത്

കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ ആഞ്ഞടിച്ച ബൈജു കൊട്ടാരക്കര നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പ്. ദിലീപിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചും സ്ത്രീ പീഢകന്‍ എന്ന നിലയ്ക്കും നിശിതമായ വിമര്‍ശനം ഉന്നയിച്ച സംവിധായകനെതിരായ പീഡനക്കേസ്  മലയാളീ വിഷന്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി വന്‍സാമ്പത്തിക തട്ടിപ്പാണ് ബൈജു കൊട്ടാരക്കര നടത്തിയിരിക്കുന്നതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് ഒരുകോടി ഇരുപത്തി രണ്ട് ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി ഒരുനൂറ്റി പന്ത്രണ്ട് രൂപയുടെ റവന്യൂ റിക്കവറിക്ക് തുടക്കമിട്ടതായി വിവരാവകാശ രേഖകള്‍ തന്നെ തെളിയിക്കുന്നു.

ഫുഡ് കോര്‍ട്ടിനും അനുബന്ധ സജ്ജീകരണങ്ങള്‍ക്കുമെന്ന രീതിയിലാണ് സര്‍ക്കാര്‍ സംവിധാനമായ കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷനില്‍ നിന്നും ഇത്രയും വലിയ തുക തരപ്പെടുത്തിയത്. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി എന്നു പറഞ്ഞ് എടുത്ത തുക വകമാറ്റി ചെലവഴിച്ച് വന്‍ബാധ്യത വരുത്തിവെച്ചിട്ടും ഉന്നതന്‍മാരാണ് ബൈജുവിന് തുണയായത്.

Read Also:ചാനല്‍ ചര്‍ച്ചയിലെ സ്ത്രീപക്ഷ സംവിധായകന്‍; പ്രതിസ്ഥാനത്ത് ബൈജു കൊട്ടാരക്കര, തന്റെ കേസ് മറച്ചു വെച്ച് ചാനലില്‍ ദിലീപിനെതിരെ

ഭരണ കക്ഷിയിലെ രണ്ടാം സ്ഥാനക്കാരുടെ ഒത്താശയാണ് ഇതിന് ബൈജുവിന് ഏറെ സഹായകമായത്. മാക്ട ഫെഡറേഷന്റെ മുന്‍ നേതാവും, സംവിധായകനും എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ പദവി നേടിയ ആളുമായുള്ള നീണ്ട സൗഹൃദവുമാണ് ദിലീപിന് മുന്നേ ബൈജുവിനെ അഴിക്കുള്ളിലേയ്ക്ക് നടത്താതിരുന്നത്.

എന്നാല്‍ ഹൗസിങ് ബോര്‍ഡില്‍ നിന്നെടുത്ത തുക പറ്റിച്ചതിനെ തുടര്‍ന്ന് നേരിടുന്ന റവന്യൂ റിക്കവറി പുറത്തു വരാതിരിക്കാന്‍ വലിയ സംവിധാനങ്ങള്‍ തന്നെ ഒരുക്കിയിരുന്നു. നേരത്തെ ഭാര്യ തന്നെ ബൈജുവിനെതിരെ തന്നെ പീഢിപ്പിച്ചതായി കേസ് നല്‍കിയിരുന്നു. തുര്‍ന്ന് ബൈജു മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഇതു സംബന്ധിച്ച വാര്‍ത്ത മലയാളീ വിഷന്‍ തെളിവുകള്‍ സഹിതം പുറത്തു വിട്ടിരുന്നു. ബൈജു കൊട്ടാരക്കര അംഗമായിരുന്ന ഫെഡറേഷന്‍ റിസീവര്‍ ഭരണത്തിലായിട്ടും അതിന്റെ ചുവടു പിടിച്ച് നടത്തുന്ന വന്‍ അഴിമതിയും വരും ദിവസങ്ങളില്‍ പുറത്തു വരും.