ചാനല്‍ ചര്‍ച്ചയിലെ സ്ത്രീപക്ഷ സംവിധായകന്‍; പ്രതിസ്ഥാനത്ത് ബൈജു കൊട്ടാരക്കര, തന്റെ കേസ് മറച്ചു വെച്ച് ചാനലില്‍ ദിലീപിനെതിരെ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു വിളിച്ചു പറയുകയും ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സ്ത്രീപക്ഷ സ്‌നേഹം കോരിച്ചൊരിയുകയും ചെയ്ത ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ സ്ത്രീ പീഢനത്തിന് കേസ്.

ഇതു സംബന്ധിച്ച രേഖകള്‍ മലയാളീ വിഷനു ലഭിച്ചു. സ്വന്തം ഭാര്യ തന്നെയാണ് പരാതിക്കാരിയായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സ്ത്രീ പീഢകര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുന്ന സര്‍ക്കാര്‍ പക്ഷെ പരാതി ലഭിച്ചിട്ടും ബൈജുകൊട്ടാരക്കരയ്‌ക്കെതിരെ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല. ഇത് ബൈജുവിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ്. നടന്‍ ദിലീപിനെതിരെ വാതോരാതെ സംസാരിച്ച ബൈജു കൊട്ടാരക്കപര പക്ഷെ തനിക്കെതിരെയുള്ള തെളിവുകള്‍ മറച്ചു വെയ്ക്കുകയായിരുന്നു എന്നതാണ് പരാതി നല്‍കിയിരിക്കുന്ന തിയ്യതി തന്നെ വെളിപ്പെടുത്തുന്നത്.

ബൈജുവും ഭാര്യയും തമ്മില്‍ വലിയ ബിസിനസ് ശൃംഗല വരെ കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ കുറച്ചു നാളുകളായി ബന്ധം ഇടഞ്ഞ നിലയിലായിരുന്നു. ബിസിനസിലെ പ്രശ്‌നങ്ങളാണ് ബൈജു തന്റെ ഭാര്യയെ ഒഴിവാക്കാന്‍ കാരണം. നേരത്തെ കൊച്ചി കേന്ദ്രീകരിച്ച് ഇന്ത്യയിലെ തന്നെ വലിയ ഫുഡ്മാള്‍ ശൃംഗലയ്ക്ക് ബൈജുവും കോട്ടയം സ്വദേശിനിയും ടെലിഫിലീം നായികയുമായിരുന്ന ഭാര്യയും തുടക്കം കുറിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെ തന്നെ 7D തിയ്യറ്റര്‍ സമുച്ചയത്തിനും ബൈജു പദ്ധതിയിട്ടിരുന്നു.

തുടര്‍ന്ന് ഭാര്യയുമായി ഇടയുകയും  പീഢിപ്പിച്ചതായുമാണ് പരാതി. സംരഭങ്ങള്‍ സ്വന്തം കൈപ്പിടിലൊതുക്കുക എന്ന ലക്ഷ്യം നടക്കാതായതോടു കൂടിയാണ് പീഢനങ്ങള്‍ ആരംഭിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ട് ബൈജു കൊട്ടാരക്കര ഹൈക്കാടതിയില്‍ റിട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

സിനിമാ സംവിധായകന്‍, ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തുടങ്ങി പല മേഖലകളിലും ബൈജു കൊട്ടാരക്കര ഇടപെട്ടെങ്കിലും എവിടേയും രക്ഷപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് ബിസിനസിലേയ്ക്ക് തിരിയുന്നത്. എന്നാല്‍ മാക്ട ഫെഡറേഷന്റെ പ്രസിഡന്റ് പദവിയിലെത്തിയതോടു കൂടി സിനിമാ മേഖലയില്‍ പ്രത്യേക സങ്കേതം സൃഷ്ടിക്കാനും ബൈജു ശ്രം നടത്തിയിരുന്നു.

അതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ പാര്‍ട്ടി കേന്ദ്രങ്ങളുടെ സ്വാധീനത്തോടു കൂടി വലിയ സാമ്പത്തിക തട്ടിപ്പുകളും ബൈജു കൊട്ടാരക്കര നടത്തിയതായാണ് വിവരം. ഇതു സംബന്ധിച്ച് തെളിവുകള്‍ സഹിതം വാര്‍ത്ത മലയാളീ വിഷന്‍ ഇന്നു തന്നെ പുറത്തു വിടും.