ആരധകരേ..സ്ത്രീകളുടെ മാനമാണ് തനിക്ക വലുതെന്ന് ഇളയ ദളപതി; എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് അത് മാനിക്കണമെന്നും വിജയ്

ഇളയദളപതി വിജയിയുടെ സുറ എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് വനിതാ മാധ്യമ പ്രവര്‍ത്തകയായ ധന്യ രാജേന്ദ്രനു നേരെ ആരാധകരുടെ കടുത്ത പ്രതിഷേധം.

അശ്ലീല പ്രയോഗവും ഭീഷണിയും അതിരു വിട്ടതോടെ വിഷയത്തില്‍ വിജയ് തന്നെ ഇടപെട്ടു. ആരാധകരല്ല സ്ത്രീകളുടെ മാനമാണ് തനിക്ക് വലുതെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് അത് മാനിക്കണം.

സിനിമയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ തിരിഞ്ഞ ആരാധകരോട് വിജയ് പൊട്ടിത്തെറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഷാരൂഖ് ഖാന്റെ പുതിയ സിനിമ കണ്ടതിന് ശേഷം വിജയ് അഭിനയിച്ച സുറയെന്ന സിനിമ താന്‍ ഇടവേള വരെയെങ്കിലും കണ്ടെന്നും എന്നാല്‍ അതിനേക്കാള്‍ മോശമാണ് ഷാരൂഖിന്റെ സിനിമയെന്നുമാണ് ധന്യ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിനെതിരെ ഉടന്‍ തന്നെ വിജയ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. മൂന്ന് ദിവസത്തിനിടെ 63,000ല്‍ പരം ട്വീറ്റുകളും അപമാനിക്കുന്ന രീതിയില്‍ ഹാഷ്ടാഗുകളും ധന്യക്കെതിരെ പ്രചരിക്കാന്‍ തുടങ്ങി.

ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരവും സ്ത്രീ സുരക്ഷാ നിയമങ്ങളും അനുസരിച്ച് ധന്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.