ഐ.എ.എസ് ഓഫിസറുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍

ഗാസിയാബാദ്: മുകേഷ് പാണ്ഡെ എന്ന ബിഹാറിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫിസറുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. ജീവിതം മടുത്തുവെന്നും മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഗാസിയാബാദിന് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.

ബിഹാറിലെ ബക്‌സര്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയാണ് മരിച്ച മുകേഷ് പാണ്ഡെ. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പാണ്ഡെ. പാണ്ഡെ ആത്മഹത്യ ചെയ്തത് എങ്ങനെയെന്നും ഏത് സമയത്തെന്നും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേക്ഷിക്കുന്നുണ്ട്.

ഞാന്‍ ജനക്പുരിയിലെ ജില്ലാ ആസ്ഥാനത്തെ പത്താംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു. മനുഷ്യനിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഡല്‍ഹിയിലുള്ള …..ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ 742ാം മുറിയില്‍ എന്റെ വിശദമായ ആത്മഹത്യാക്കുറിപ്പുണ്ട്. എന്നോട് ക്ഷമിക്കുക. ഞാന്‍ നിങ്ങളെ എല്ലാവരേയും സ്‌നേഹിക്കുന്നു. എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്ന് പൊലീസ് അറിയിച്ചു.