ദിലീപ് പുറത്തിറങ്ങിയാല്‍ കുടുങ്ങുന്നത് കേരള സര്‍ക്കാര്‍ ; എങ്ങനെയും ജയിലില്‍ തന്നെ പിടിച്ചിടാന്‍ പോലീസ് നീക്കം

 

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് പുറത്തിറങ്ങിയാല്‍ കുടുങ്ങുന്നത് കേരള സര്‍ക്കാര്‍. സര്‍ക്കാരിന്റെയും പോലീസിന്റെയും പ്രതിച്ഛായ മൊത്തത്തില്‍ നശിക്കാവുന്ന തരത്തിലാകും അങ്ങനെയെങ്കില്‍ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ദിലീപിനെ എങ്ങനെയും ജയിലില്‍ തന്നെ പിടിച്ചിടാന്‍ പോലീസ് ഉന്നത തലത്തില്‍ നീക്കം നടക്കുകയാണ് ഇപ്പോള്‍. ദിലീപ് പുറത്തിറീങ്ങിയാല്‍ കേരളാ പോലീസ് അഭിമുഖീകരിക്കേണ്ടിവരുന്നത് വന്‍ കൗണ്ടര്‍ കേസായിരിക്കും. അനേകം കോടികളുടെ നഷ്ടപരിഹാര കേസ് കേരളാ പോലീസിനെതിരേ ഫയല്‍ ചെയ്യാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നു. ഇതുവരെ മുടങ്ങിയ ചിത്രങ്ങള്‍, ഷൂട്ടിങ്ങ്, പദ്ധതികകള്‍ അവയുടെ നഷ്ടം, വ്യക്തിപരമായുണ്ടായ മാനഹാനി എല്ലാത്തിനും പോലീസ് നഷ്ടം നല്‌കേണ്ടിവരും എന്നാണ് റിപോര്‍ട്ടുകള്‍.

ദിലീപിനെതിരേ കോടതിയില്‍ ഇനിയും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തത് പോലീസിനേ ആകെ കുഴപ്പിക്കുന്നു. മൊബൈലും, ദൃശ്യങ്ങളും കിട്ടിയില്ലന്നും, മറ്റ് ചില സംശയങ്ങളും, പള്‍സര്‍ സുനിയുടെ കത്തും ആണ് പോലീസിന്റെ ആകെയുള്ള ഡിഫന്‍സ്. പോലീസിന് ഇനി അധിക ദിവസം ഇതുമായി മുന്നോട്ട് പോകാന്‍ ആകില്ല. ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ കൊണ്ടുവന്നില്ലെങ്കില്‍ കേരളാ പോലീസ് നേരിടുക അവരുടെ ചരിത്രത്തിലേ ഏറ്റവും വലിയ പ്രത്യാക്രമണമായിരിക്കും. ദിലീപ് പോലീസിനെതിരേ ഉന്നയിക്കുന്ന കേസ് കോടതി പരിഗണിച്ചാല്‍ ഡി.ജി.പിയുടെ മാത്രമല്ല ആഭ്യന്തിര വകുപ്പിനേ കൂടി അത് ബാധിക്കും. ചിലപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും, നിര്‍ദ്ദേശം നല്കിയവരും, കുറ്റന്വേഷണ സംഘവും പോകറ്റില്‍ നിന്നും നഷ്ടം നല്‌കേണ്ടിവന്നേക്കും. കാര്യങ്ങള്‍ ആ നിലയിലേക്ക് പോകുന്നത് പോലീസ് മുന്‍ കൂട്ടി കാണുകയാണ്.അതുകൊണ്ട് തന്നെ ജയിലില്‍ കിടത്തി എന്തേലും തെളിവുകള്‍ ഉണ്ടാക്കാന്‍ തീവ്രശ്രമത്തിലാണ് പോലീസ്.

തെളിവുകള്‍ കേസില്‍ കൃത്രിമമായി ഉണ്ടാക്കുന്നത് നിത്യ സംഭവമാണ്. പോലീസ് ഈ കേസിലും ഒടുവില്‍ നിങ്ങുന്നത് ആവഴിക്കാണെന്നാണ് സൂചനകള്‍. കേസിലെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു തെളിവും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ് പുതിയ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.അതിനായി ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ രണ്ടാം ജാമ്യാപേക്ഷയെ എതിര്‍ത്ത് ശക്തമായ എതിര്‍സത്യവാങ്മൂലമാണ് പൊലീസ് തയ്യാറാക്കുന്നത്. പോലീസിനെ പ്രതികൂട്ടിലാക്കാന്‍ ലക്ഷ്യമിട്ട് ദിലീപ് ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നതാവും, കേസ് ഇനി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം.