യോഗിക്കെതിരെ ബി. ജെ. പി നേതാക്കൾ, ആഭ്യന്തര വകുപ്പ് ഒഴിയേണ്ടത് അത്യാവശ്യമെന്നു ഉപ മുഖ്യ മന്ത്രി

ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഓക്സിജൻ സിലിണ്ടർ ദൗർലഭ്യതയെ തുടർന്ന് എഴുപതോളം കുട്ടികൾ മരിച്ചതിനു പിന്നാലെ സംസ്ഥാന ബി. ജെ. പി-യില്‍ പൊട്ടിത്തെറി. സംഭവത്തിൽ വേണ്ട നടപടി സ്വീകരിക്കാത്ത  യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിയിൽ വിമര്ശന സ്വരങ്ങൾ ഉയർന്നു വരുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലകൾ ആദിത്യ നാഥ് ഉടൻ ഒഴിയണമെന്ന് സംസ്ഥാന ബി. ജെ. പി യിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. വകുപ്പുകളുടെ ആധിക്യം മൂലം ആദിത്യ നാഥിന് ഭരണ നിർവഹണം ബുദ്ധിമുട്ടാകുന്നുവെന്നും, അതിനാൽ എത്രയും വേഗം ആഭ്യന്തര വകുപ്പിന്റെ ചുമതലകൾ ഒഴിയണമെന്നു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുതിർന്ന ബി. ജെ. പി നേതാവ് ഓം മാഥൂർ വഴി കേന്ദ്ര നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

വര്‍ഷങ്ങളോളം ഗോരഖ്പുര്‍ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്

ഓക്സിജന്‍ വിതരണം ചെയ്തിരുന്ന കമ്ബനിക്ക് പണം കൊടുക്കാതെ വന്നതോടെ അവര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിവച്ചതാണ് എഴുപതിലധികം കുഞ്ഞുങ്ങള്‍ മരിച്ചത്. സര്‍ക്കാറിനെതിരെ വലിയ ജന രോഷത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്.