അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല, ഇരു സൈന്യങ്ങള്‍ തമ്മില്‍ കല്ലേറ്

ദില്ലി: ഡോക് ലാ അതിര്‍ത്തിയിലെ ഇന്ത്യചൈന സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നു. സമവായ ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമം  നടക്കുമ്പോഴും പരസ്പ്പരം കല്ലേറും വാക്കു തര്‍ക്കങ്ങളുമായി അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ശക്തമായ പ്രതിരോധം തീര്‍ത്തതാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്.
എന്നാല്‍ ലഡാക്കിലെ പുല്‍മേടിനു സമീപത്തു നിന്നും പിന്‍മാറാന്‍ കൂട്ടാക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് സൈന്യത്തിലെ 15 ഓളം അംഗങ്ങള്‍. ഇതോടെ ഇന്ത്യന്‍ സൈന്യവും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൈനിക ക്യാമ്ബുകളും കനത്ത ജാഗ്രതയിലാണ്.

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപമുള്ള ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍സൈന്യം പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍കല്ലേറുണ്ടായി.
ഇതാദ്യമായിട്ടാണ് സൈനികര്‍ പരസ്പരം കല്ലെറിഞ്ഞ് ആക്രമിക്കുന്നത്. കല്ലേറില്‍ ഇരു വിഭാഗത്തിലെയും സൈനികര്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റു.