ഭാരതത്തിന്റെ ഓര്‍മ്മയില്‍ വിയന്ന മലയാളി അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് 26ന്

വിയന്ന: സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും അതിലേറെ കേരളസംസ്‌ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഓണത്തെ വരവേല്‍ക്കാന്‍ വിയന്ന മലയാളി അസോസിയേഷന്‍ ഒരുങ്ങുന്നു. ഓസ്ട്രിയയിലെ ആദ്യ മലയാളി സംഘടനയായ വി.എം.എയുടെ വാര്‍ഷികവും, ഓണോത്സവവും, ഭാരതത്തിന്റെ 71-മത് സ്വാതന്ത്ര്യ ദിനാചരണവും ഓഗസ്റ്റ് 26ന് വിയന്നയിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയിലുള്ള ലീസിങ്ങര്‍ പ്ലാറ്റ്‌സില്‍ വൈകിട്ട് 6 മണിയ്ക്ക് സംയുകതമായി ആഘോഷിക്കും.

ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക്, ബോളിവുഡ് ഡാന്‍സുകളും തുടങ്ങി നൃത്തനൃത്യങ്ങള്‍ ആഘോഷത്തെ വേറിട്ട അനുഭവമാകും. ജി ബിജു സംവിധാനം ചെയ്യുന്ന ‘കാലത്തിന്റെ കയ്യൊപ്പ്’ എന്ന നാടകം പരിപാടിയിലെ ഒരു പ്രധാന ആകര്‍ഷണമാകും. ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വി.എം.എ പ്രസിഡന്റ് സോണി ചേന്നങ്കര അറിയിച്ചു.

ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍, ജനറല്‍ സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കല്‍, വൈസ് പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കല്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് തെക്കുംമല, ട്രഷറര്‍ പോള്‍ കിഴക്കേക്കര, സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍, എഡിറ്റര്‍ ഫിലോമിന നിലവൂര്‍, കമ്മിറ്റി അംഗങ്ങളായ ജെന്‍സന്‍ തട്ടില്‍, ജോമി സ്രാമ്പിക്കല്‍, ബിനോയി ഊക്കന്‍, ഷാരിന്‍ ചാലിശ്ശേരി, റോവിന്‍ പേരെപ്പാടന്‍ തുടങ്ങിയവര്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

ഇതോടൊപ്പം വി എം എയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പുറത്തെ വാലില്ലാപ്പുഴയില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വി.എം.എ . ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര അറിയിച്ചു.