ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വീണ്ടും കോടതിയില്‍

കൊച്ചി: രാജ്യാന്തര മത്സരങ്ങളില്‍ കാലിക്കണമെങ്കില്‍ എന്‍.ഒ.സി അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് നിര്‍ദേശിക്കണമെന്നു ആവശ്യപ്പെട്ടു ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈകോടതിയില്‍. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് വിധിയില്‍ വ്യക്തത വരുത്തല്‍ ജോര്‍ജിയുമായി ശ്രീശാന്ത് മുന്‍പോട്ടു പോകുന്നത്.

ഒത്തുകളിച്ചതിലൂടെ ക്രമക്കേട് കാണിച്ചെന്ന കുറ്റം ചുമത്തി ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ആഗസ്റ്റ് ഏഴിലെ ഉത്തരവിലൂടെ ഹൈകോടതി റദ്ദാക്കിയിരുന്നു. വിലക്ക് റദ്ദാക്കണമെന്ന ആവശ്യത്തിനൊപ്പം അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ എന്‍.ഒ.സി അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നതായി പുതിയ ഹരജിയില്‍ പറയുന്നു.

സ്‌കോട്ട്‌ലന്‍ഡില്‍ ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗ്ലെന്‍ റോഥ് ക്ലബിനുവേണ്ടി കളിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാന്‍ എന്‍.ഒ.സി ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് എന്‍.ഒ.സി അനുവദിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യംകൂടി ഉള്‍പ്പെടുത്തി ഹരജി നല്‍കിയത്. കേസ് അന്തിമവിധി പറയുമ്പോള്‍ എന്‍.ഒ.സി വിഷയംകൂടി ഉള്‍പ്പെടുത്താമെന്നാണ് കോടതി അന്ന് നിലപാട് അറിയിച്ചത്.