സണ്ണിചേച്ചി മുത്താണ് ഫെയ്‌സ്ബുക്ക് പേജിലും ആരാധകരുടെ തള്ളിക്കയറ്റം; നന്ദി പറഞ്ഞുള്ള പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണിലിയോണ്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് സണ്ണി തന്നെ തന്റെ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്തു.

വാക്കുകളില്ല… കൊച്ചിയിലെ ജനങ്ങള്‍ക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല. അവര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും എന്നെ വളരെയധികം കീഴടക്കിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഒരിക്കലും മറക്കില്ല! നന്ദി…                              ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇതിനിടെ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്ത ഒരു ആരാധകന് സണ്ണി ലിയോണ്‍ മറുപടി നല്‍കുകയും ചെയ്തു. ഇതോടെ ആരാധകര്‍ ഉണര്‍ന്നു. ‘സണ്ണി ചേച്ചി മുത്താണ്’ എന്ന് ഒരു ആരാധകന്‍ നല്‍കിയ കമന്റിനാണ് സണ്ണി ലിയോണ്‍ മറുപടി നല്‍കിയത്. ‘Thank you’എന്ന് മാത്രമേ മറുപടി നല്‍കിയുള്ളൂവെങ്കിലും ആരാധകര്‍ ഇതിലേയ്ക്ക് വീണ്ടും നിരവധി കമന്റുകളുമായി ഒഴുകിയെത്തുകയാണ്.

സണ്ണി ലിയോണിനോടുള്ള സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ മലയാളത്തില്‍ നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ കൊച്ചിയില്‍ നിന്ന് തിരിച്ചെത്തിയതിനുശേഷമാണ് സണ്ണി ലിയോണ്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. കൊച്ചിയിലെ ജനസഞ്ചയത്തെ ഉള്‍പ്പെടുത്തിയുള്ള വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷത്തി എഴുപതിനായിരത്തിലധികം പേരാണ് ഈ വീഡിയോ വീക്ഷിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം ഷെയറുകളും നല്‍കിക്കഴിഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ താരത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സണ്ണി ലിയോണ്‍ എത്തുന്നതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം എം.ജി റോഡ് വഴിയുള്ള ഗതാഗതവും മുടങ്ങി.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം