ജിമ്മാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ; മോശം പെരുമാറ്റം ചോദ്യംചെയ്ത യുവതിയെ ജിമ്മില്‍വച്ച് യുവാവ് ക്രൂരമായി മര്‍ദിച്ചു (വീഡിയോ)

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ജിമ്മില്‍ വെച്ച് തന്നെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവതിയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം നടന്നതെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ സ്ഥിരമായി ഇയാള്‍ ശല്യപ്പെടുത്തുമായിരുന്നു എന്നും അപ്പോഴൊക്കെ ഒഴിഞ്ഞു മാറിപ്പോവുകയായിരുന്നു എന്നും. എന്നാല്‍ സംഭവദിവസം ഇയാള്‍ പരിധി വിട്ടു പെരുമാറിയ സമയം താന്‍ അതിനെ പറ്റി പരിശീലകനോട് പരാതിപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ യുവാവ് പരസ്യമായി മോശമായ പെരുമാറ്റം ആവര്‍ത്തിക്കുകയും അതിന്‍റെ കൂടെ ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

പരാതിയെ തുടര്‍ന്ന്‍ പോലീസ് യുവതിയെ ശല്യം ചെയ്ത പുനീത് മാളവ്യ എന്ന 23 കാരനെതിരെ കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. അതേസമയം ജിമ്മില്‍ നിറയെ ആളുള്ള സമയത്താണ് അയാള്‍ യുവതിയോട് മോശമായി പെരുമാറിയതും ഉപദ്രവിച്ചതും എന്നിട്ടും യുവതി അടികൊണ്ട് വീഴുന്നത് വരെ ആരും യുവാവിനെ തടയുവാനോ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല എന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.