ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍ ശുപാര്‍ശ.

ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍ ശുപാര്‍ശ.പിന്നീട് ജില്ലാതലത്തില്‍ കൂടി ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നുമാണ് ആരോഗ്യ നയത്തിലെ ശുപാര്‍ശ. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷനായ സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. ഇത് സംബന്ധിച്ച ക രടു റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.

. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി ട്രോമാകെയര്‍ സംവിധാനം
. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക ചികില്‍സാ കേന്ദ്രങ്ങളാക്കി ഉയര്‍ത്തണം. ഇതിനുവേണ്ടി പ്രത്യേക ഫണ്ട് വകയിരുത്തണം
. വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യബോധവല്‍ക്കരണം നടത്തുന്ന വിജയകരമായ പഴയ മോഡല്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കണം. ഇതിനായി ആശാ വര്‍ക്കര്‍മാരെയുംആരോഗ്യവകുപ്പ്ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കാന്‍ പ്രത്യേക സംവിധാനം
. ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയും പൂര്‍ണമായി റഫറല്‍ ആശുപത്രികളാക്കി മാറ്റണം.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും
റഫറല്‍ സംവിധാനം നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ തിരക്ക് നിയന്ത്രിക്കാന്‍ കഴിയൂ
.ആശുപത്രികളിലെ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തിര നടപടി വേണം. കൂടുതല്‍
ജീവനക്കാരെ ഈ മേഖലയില്‍ നിയമിക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും
ബന്ധിപ്പിച്ചുകൊണ്ട് ഒരു ആരോഗ്യ നെറ്റ് വര്‍ക്ക് സൃഷ്ടിക്കണം
. രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം
. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൂടുതല്‍ ഔഷധ കമ്പനികള്‍. ജീവിതശൈലീരോഗങ്ങള്‍,കാലാവസ്ഥാവ്യതിയാന രോഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗം
ആരംഭിക്കണം

ഇവയാണ് സമിതി മുന്നോട്ടു വയ്ക്കുന്ന പ്രധാന ശുപാര്‍ശകള്‍