സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനു അനുമതി നിഷേധിച്ച പത്തുവയസ്സുകാരിക്ക് സുഖപ്രസവം

പി.പി.ചെറിയാന്‍

തുടര്‍ച്ചയായി ലൈംഗീക പീഡനത്തിനിരയായ പത്തുവയസ്സുകാരി ഗര്‍ഭചിദ്രം നടത്തുന്നതിന് ഇന്ത്യന്‍ സുപ്രീം കോടതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 17ന് പൂര്‍ണ്ണവളര്‍ച്ചയെത്തിയ 2.2 പൗണ്ട് തൂക്കമുള്ള പെണ്‍കുട്ടിക്ക് സി.സെക്ഷനിലൂടെ ജന്മം നല്‍കി. ഇന്ത്യയിലെ ചണ്ഡീഗഡ് സംസ്ഥാനത്തിലാണ് സംഭവം.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി വിശദ പരിശോധനയ്ക്കു ശേഷമാണ് മുപ്പതു ആഴ്ച ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തിയത്. മാതൃസഹോദരനാണ് ഈ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗീക പീഡനത്തിനിരയാക്കിയതെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥന്മാര്‍ കണ്ടെത്തിയത്.

മുപ്പത്തിരണ്ട് ആഴ്ച പ്രായമെത്തിയതോടെ ജൂലായ് 28 ന് സുപ്രീംകോടതി മുമ്പാകെ എത്തിയ ഗര്‍ഭചിദ്രത്തിന് അനുമതി അപേക്ഷിച്ചുകൊണ്ടുള്ള അപ്പീല്‍ ചീഫ് ജസ്റ്റിസ്, ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ബഞ്ച് തള്ളി.

ഗര്‍ഭചിദ്രം പെണ്‍കുട്ടിയെ എപ്രകാരമാണ് ബാധിക്കുക എന്ന് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോടതി അപേക്ഷ നിരാകരിച്ചത്.
ഇരുപതു ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുന്നതിനുള്ള യാതൊരു കാരണവും കണ്ടെത്തുവാന്‍ കഴിയാത്തതാണ് അപേക്ഷ നിരാകരിക്കാന്‍ കാരണമായത്.

സിസെക്ഷനിലൂടെ പുറത്തെടുത്ത കുഞ്ഞിന് പ്രത്യേക ശുശ്രൂഷ ആവശ്യമുണ്ടെന്നും ഡോ. ഹാരിഷ് പറഞ്ഞു. പത്തുവയസ്സുകാരിയും, കുഞ്ഞും സുഖം പ്രാപിച്ചുവരുന്നു.