സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ

ജെജി മാത്യു മാന്നാര്‍

റോം: പൂവിളികളും പാട്ടും, പുലികളിയുമായി മലയാളിയുടെ ഏറ്റവും വലിയ ആഘോഷവുമായി ഒരു പൊന്നോണക്കാലം കൂടി വരവായി. കേരളസംസ്‌ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ദിനങ്ങള്‍. പ്രവാസലോകത്തും ഓണം ഇന്ന് ഉത്സവമാണ്. ഇറ്റലിയിലും ഓണാഘോഷത്തിന്റെ പെരുമ്പറ മുഴങ്ങി. രാജ്യത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക്കിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 27ന് (ഞായർ) റോമിലെ vicolo del conte 2 (via di bravetta 885 , bus no 98 ) -യിൽ ഓണാഘോഷം രാവിലെ 9ന് ആരംഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങളും ഉണ്ടായിരിക്കും. ഓണ സ്മരണ ഉണർത്തുന്ന അത്തപ്പൂക്കളം, മാവേലി മന്നന്റെ എഴുന്നള്ളത്, തിരുവാതിരകളി ആഘോഷത്തിന്റെ സവിശേഷതയായിരിക്കും.

ആഘോഷങ്ങളോട് അനുബന്ധിച്ചു വടംവലി മത്സരം ഉണ്ടാകും. വിജയികൾക്ക് 501 യൂറോയും (ഒന്നാം സമ്മാനം), 301 യൂറോയും (രണ്ടാം സമ്മാനം) ലഭിക്കും. തുടർന്ന് ഒരു പവൻ ഗോൾഡ് കോയിൻ സമ്മാനായി ലഭിക്കുന്ന അലിക് ഓണം ബമ്പറിന്റെ നറുക്കെടുപ്പും നടക്കും. വടംവലിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അലിക്ക് കമ്മിറ്റിയുമായി ബന്ധപ്പെടേതാണ്. അലിക് ഈ വർഷം നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയികളെ അനുമോദിക്കുന്നു സമ്മാനദാന ചടങ്ങോടെ ഓണാഘോഷം സമാപിക്കും.

ജന്മ നാടിന്റെ ഉത്സവം വൻ ആഘോഷമാക്കാൻ ഏവരെയും അലിക്ക് ഭാരവാഹികൾ ക്ഷണിച്ചു. വിവരങ്ങൾ ചുവടെ: