ചിരിച്ച് ചിരിച്ച് നിലതെറ്റി; അധ്യാപിക വീണു മരിച്ചു

വാഷിങ്ടണ്‍: ആഘോഷങ്ങള്‍ അതിരുവിട്ടു അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അവധികാലം ആഘോഷിക്കാന്‍ പോയ അധ്യാപിക ചിരിച്ച് ചിരിച്ച് നിലതെറ്റി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് വീണ് അധ്യാപിക മരിച്ചു. അമേരിക്കയില്‍ നിന്നുള്ള ഷാരോണ്‍ റിഗോളി സിഫേര്‍ണോ എന്ന അമ്പതുകാരിയ്ക്ക് മെക്‌സികോയില്‍ വച്ചാണ് ദാരുണ അന്ത്യം ഉണ്ടായത്.

അമേരിക്കയിലെ പെന്‍സില്‍വാനിയ കാര്‍ലസ് സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍. കുടുംബസമേതം മെക്‌സികോയില്‍ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. ഉയരമുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് ഒരു ബെഞ്ചിലിരുന്ന് പൊട്ടിച്ചിരിക്കവെ നില തെറ്റി പിറകിലേക്ക് മറയുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. മരിച്ച സ്ത്രീയുടെ സഹോദരനാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം മരിച്ച സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ അഞ്ചു പേര്‍ ജീവിക്കും. ഇവരുടെ സഹോദരന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്.

ബാല്‍ക്കണിയ്ക്കു വേണ്ടത്ര സുരക്ഷാ ഇല്ലാത്തതു അപകടകാരണമായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പൊട്ടിചിരിച്ച ഇവര്‍ തല പിറകിലെയ്ക്ക് വയ്ക്കാന്‍ ഒരുങ്ങി പിറകോട്ടു മറിഞ്ഞു പോകുകയായിരുന്നു. നിലത്തുവീണ ഉടന്‍ തന്നെ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.