ഞെട്ടിക്കുന്ന മെയ്ക്ക് ഓവറുമായി മലയാളത്തിന്റെ പ്രമുഖ നടി (വീഡിയോ)

അതി ഗംഭീരമായി വേഷം മാറിയെത്തിയ നടന്മാരും നടിമാരും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിസ്മയമായ മെയ്ക്ക് ഓവറുമായിട്ടാണ് മലയാളത്തിലെ പ്രശസ്ത നടി ശ്വേത മേനോന്‍ പുതിയ ചിത്രത്തില്‍ എത്തുന്നത്. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അല്ലെങ്കില്‍ ഇതൊരു വേഷപ്പകര്‍ച്ചയാണോ എന്നുപോലും മനസിലാക്കാത്ത രീതിയിലാണ് ശ്വേതയുടെ മേക്ക് ഓവര്‍.

ശ്വേതയുടെ പുതിയ ലുക്ക് പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഇത് ഏറ്റെടുത്തുകഴിഞ്ഞു. ‘നവല്‍ എന്ന ജുവല്‍’ സിനിമയിലെ ശ്വേത മേനോന്റെ പുതിയ വേഷപ്പകര്‍ച്ച പ്രേക്ഷകേരെയും അമ്പരിപ്പിക്കാന്‍ എത്തുന്നത്.

ഹോളിവുഡിലും മറ്റും വ്യാപകമായ പ്രോസ്‌തെറ്റിക് മേക്കപ്പ് സാങ്കേതികതയാണ് എം ജെ റോഷന്‍ ചിത്രത്തിലെ രൂപമാറ്റങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മുഖം മാറ്റിമറിക്കുമ്പോഴും യഥാര്‍ത്ഥ ഭാവങ്ങള്‍ നഷ്ടപ്പെടാതെ അവതരിപ്പിക്കാനാവുമെന്നതാണ് ഇത്തരം മേക്കപ്പിന്റെ സവിശേഷത. ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് കഴിഞ്ഞദിവസം പുറത്ത് വന്ന ചിത്രത്തിലെ ഒരു വീഡിയോയിലൂടെ കാണാം.