നട്ടുച്ചയ്ക്കും കൂരിരുട്ട്; ഇന്നലെ അമേരിക്കക്കാര്‍ ഇരുട്ടത്തായി, നടന്നത് അത്യപൂര്‍വ്വ പ്രതിഭാസം

ദശലക്ഷത്തോളം അമേരിക്കക്കാര്‍ തിങ്കളാഴ്ച ഇരുട്ടത്തായി. സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന പൂര്‍ണ സൂര്യഗ്രഹണമാണ് അമേരിക്കയെ ഇരുട്ടിലാക്കിയത്. അത്യപൂര്‍വ്വ പ്രതിഭാസമാണ് ഇന്നലെ നടന്നത്.

നട്ടുച്ചക്ക് പോലും നഗരങ്ങളെ ഇരുള്‍ മൂടി. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങള്‍ക്കുമായി ശാസ്ത്ര ലോകവും തയ്യാറെടുത്തു. നാസ ഉള്‍പ്പടെയുള്ളവര്‍ സമ്പൂര്‍ണ സൂര്യഗ്രഹത്തിന്റെ തല്‍സമയ സംപ്രേഷണവും പുറത്തുവിട്ടിരുന്നു. അമേരിക്കയിലെ പന്ത്രണ്ടു സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ സാധിച്ചത്.

സൂര്യഗ്രഹണം കാണാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കുകാരണം ഹോട്ടലുകളില്‍ ബുക്കിങ് നേരത്തേ പൂര്‍ത്തിയായിരുന്നു. അമേരിക്ക രൂപീകരിച്ചതിനു ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമായിരുന്നു ഇത്.

വീഡിയോ കാണാം