ഓണ ചിരി ഓര്‍മ്മചിരി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരളത്തിലെ ഓണാഘോഷ സമാപനം ഓഗസ്റ്റ് 27ന്

കോഴിക്കോട്: മനസ്സ് കൈവിട്ട് പോയവര്‍, നാടും വീടും ഉപേക്ഷിക്കപ്പെട്ടവര്‍, ഓര്‍മകള്‍ നിറം മങ്ങി പോയവര്‍, നിരാലംബര്‍, ഏറ്റവും ദുര്‍ബലര്‍, വിധി ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ടവര്‍, അവര്‍ക്കരികിലേക്ക് ഓണത്തിന്റെ ഓര്‍മ്മകളുമായി കേരളത്തിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ എത്തുന്നുകയാണ്.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലാണ് WMF ഓണാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിലെ എറ്റവും വലിയ ട്രൂപ്പുകളിലൊന്നായ വി. ഫോര്‍ യു കാലിക്കട്ട് ഒരുക്കുന്ന ദൃശ്യവിസ്മയവും ആഘോഷത്തിന് മിഴിവേകും. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കൊപ്പം ആടി പാടി തിമിര്‍ക്കാനും, ഓണാഘോഷത്തിന്റെ നന്മയില്‍ ഒത്തുചേരാനും WMF ഏവരെയും സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്ക് അഡ്വ. ശ്രീജിത്കുമാര്‍, ഷീന ഷാനവാസ് തുടങ്ങിയവരെ ബന്ധപ്പെടുക.