കക്കാടം പൊയില്‍; അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട് കക്കാടംപൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ നിര്‍മിച്ച അനധികൃത ചെക്ക് ഡാം പൊളിച്ച് നീക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവ്. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഇത് കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മ്മാണം.