നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചു എന്നത് വ്യാജ വാര്‍ത്ത; പ്രതികരണവുമായി മരുമകന്‍

നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മരുമകന്‍ ഷോണ്‍ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അപകടത്തെ തുടര്‍ന്ന് ചലച്ചിത്ര ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നേരത്തെ സമാനമായ രീതിയില്‍ നടന്‍ സലിം കുമാറിനെക്കുറിച്ചും, മിമിക്രി താരം സാജന്‍ പള്ളുരുത്തിയെക്കുറിച്ചും ഇത്തരം വ്യാജ വാര്‍ത്തകളള്‍ പ്രചരിച്ചിരുന്നു. ഷോണ്‍ ജോര്‍ജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
“ജഗതി ശ്രീകുമാര്‍ സുഖമായിരിക്കുന്നു.
പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥന രഹിതം…”