ഗുര്‍മീതിന്റെ വിധിക്കു ശേഷം കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ കുറ്റക്കാരനായി ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ പത്ത് വര്ഷത്തെ തടവിന് വിധിച്ച ശേഷം കോടതി മുറിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍.
സുരക്ഷാ പ്രശ്നങ്ങളും, അക്രം സംഭവങ്ങളും കണക്കിലെടുത്ത് ഗുര്‍മീതിനെ പാര്‍പ്പിച്ചിരുന്ന റോത്തക്ക് ജയിലിലെ വായന മുറിയെ താത്കാലിക കോടതിയാക്കിയാണ് ഗുര്‍മീദിനെതിരായ കേസില്‍ വിധി പ്രസ്താവം നടന്നത്. കേസില്‍ വിധി പറയുന്ന സി.ബി.ഐ കോടതി ജഡ്ജി ജഗദീഷ് സിങ് ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് വിധി പറയാന്‍ എത്തിച്ചേര്‍ന്നത്.

ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.
ഇരു ഭാഗങ്ങളുടെയും വിധി കേട്ട ശേഷം കുറ്റക്കാരനായി ഗുര്‍മീതിനെ കോടതി പത്ത് വര്ഷം കഠിന തടവിന് വിധിച്ചു. വിധി പറഞ്ഞ ശേഷം ജസ്റ്റിസ് ജഗദീഷ് സിങ് പുറത്തേക്കു പോയി.
പിന്നെ നടന്നത് ഇങ്ങനെയാണ്.

വിധി കേട്ട ശേഷം ഗുര്‍മീത് പൊട്ടിക്കരഞ്ഞു. ഈ വിധി അംഗീകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഗുര്‍മീത് മുറിക്കു പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. പോലീസ് കാര്‍ ആദ്യന്‍ അനുനയിപ്പിച്ചു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഗുര്‍മീത് മുറിയില്‍ തന്നെ നിന്നു. പിന്നീട് ബലം പ്രയോഗിച്ചെങ്കിലും ഗുര്‍മീത് വഴങ്ങിയില്ല. ഈ വിധി താന്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അവിടെ തന്നെ നിന്നു.
സഹികെട്ട പോലീസുകാര്‍ ഒടുവില്‍ തറയില്‍കൂടി വലിച്ചിഴച്ചുകൊണ്ടാണ് ഗുര്‍മീതിനെ മുറിക്കു പുറത്തിറക്കിയത്.

പത്ത് വര്ഷം കഠിന തടവ് ലഭിച്ച ഗുര്‍മീതിന് ജാമ്യം തേടിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കാം. എന്നാല്‍ പത്ത് വര്‍ഷമെന്നത് പതിനാലു വര്‍ഷമാക്കി ഉയര്‍ത്തി ജീവ പര്യന്തമാക്കണം എന്നആവശ്യവുമായിഹൈക്കോടതിയെ സി.ബി.ഐ സമീപിച്ചേക്കും. പത്ത് വര്ഷം തടവിന് പുറമെ അറുപത്തിഅയ്യായിരം രൂപ പിഴയും ഗുര്‍മീതിന് കോടതി വിധിച്ചിട്ടുണ്ട്.