കോട്ടയം സ്വദേശിനി ഓസ്ട്രേലിയയില്‍ നിര്യാതയായി

പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. റിവേര്‍ട്ടണില്‍ താമസിക്കുന്ന ഉഴവൂര്‍ തൊണ്ണംകുഴിയില്‍ സ്റ്റിന്‍ലി സ്റ്റീഫന്റെ ഭാര്യ ലിജാ ജോസ് (31) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഫിയോന സ്റ്റാന്‍ലി ആശുപത്രിയില്‍ മരിച്ചത്. അര്‍ബുദ രോഗത്തെതുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. പരേത ഇടുക്കി തോട്ടറ സ്വദേശിയാണ്. ജെനിഫര്‍ ഏക മകളാണ്. സംസ്‌കാരം നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉഴവൂര്‍ പള്ളിയില്‍ സംസ്‌കരിക്കും.

പെര്‍ത്തിലെ ക്നാനായ അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സജീവംഗമായിരുന്ന സ്റ്റിന്‍ലി സ്റ്റീഫന്‍ ഓപ്പല്‍ ഐജ് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ലിജോയുടെ നിര്യാണത്തില്‍ ക്നാനായ അസോസിയേഷന്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്