ജനങ്ങള്‍ മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ സ്വീകരിക്കരുത് എന്ന് ആര്‍ ബി ഐ

ഇടപാടുകള്‍ നടത്തുവാന്‍ വേണ്ടി ജനങ്ങള്‍ ഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ സ്വീകരിക്കരുത് എന്ന് ആര്‍ ബി ഐ. ഇതിനായി ആര്‍ ബി ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ മുഷിഞ്ഞതോ, കീറിയതോ, പൊടിയാറായതോ ആയ നോട്ടുകള്‍ ഇടപാടുകള്‍ക്ക് പരിഗണിക്കേണ്ടെന്ന് പറയുന്നു. അതുപോലെ മുദ്രാവാക്യമോ പരസ്യവാചകങ്ങളോ മറ്റ് സന്ദേശങ്ങളോ എഴുതിയ നോട്ട് വിപണിയില്‍ എടുക്കില്ല. രണ്ട് ഭാഗങ്ങളായി കീറിയ നോട്ടുകള്‍ ഒട്ടിച്ചാലും ഇടപാടുകള്‍ക്ക് പരിഗണിക്കില്ല. ബാങ്കില്‍നിന്ന് ഇത്തരം നോട്ടുകള്‍ പൊതുജനങ്ങള്‍ സ്വീകരിക്കരുത്. ബാങ്കില്‍ ലഭിച്ച ഇത്തരം നോട്ടുകള്‍ ഇടപാടുകാര്‍ക്ക് കൈമാറുകയുമരുത്. എന്നാല്‍ കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം.

പക്ഷെ രണ്ടിലേറെ ഭാഗങ്ങളായി മുറിഞ്ഞ നോട്ടുകള്‍ ബാങ്കുകളുടെ എല്ലാ ശാഖകളിലും മാറാന്‍ കഴിയില്ല. തിരഞ്ഞെടുത്ത ശാഖകളില്‍ മാത്രണാണ് അതിന് സൗകര്യമുള്ളത്. അതുപോലെ ദ്രവിച്ചുതുടങ്ങിയതോ ഒരു ഭാഗം അഗ്നിക്കിരയായതോ ആയ നോട്ടുകള്‍ ബാങ്കില്‍ മാറാന്‍ കഴിയില്ല. ആര്‍ബിഐയുടെ ശാഖകളെ അതിനായി സമീപിക്കണമെന്ന് സര്‍ക്കുലര്‍ പറയുന്നു. നോട്ടുകള്‍ മാറുന്നതിന് ഉപാധികള്‍ക്ക് വിധേയമായി ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജോ മറ്റ് നിരക്കുകളോ നല്‍കേണ്ടതില്ല. എന്നിരുന്നാലും പരമാവധി 20 നോട്ടുകളോ അല്ലെങ്കില്‍ 5000 രൂപവരെ മൂല്യമുള്ള നോട്ടുകളോ ആണ് സൗജന്യമായി ഒരു ദിവസം മാറ്റിയെടുക്കാന്‍ കഴിയുക. അതിനു മുകളില്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ക്ക് സേവന നിരക്ക് ഈടാക്കാം എന്നും സര്‍ക്കുലര്‍ പറയുന്നു.