ഒപ്പോ വിവോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചോ ; ഫോണ്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയില്‍ ഫോണ്‍ വിപണിയില്‍ മുന്‍ നിരയില്‍ എത്തിയ ഫോണ്‍ കമ്പനികളാണ് ചൈനീസ് മോബൈലുകളായ ഒപ്പോ,വിവോ എന്നിവ. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഇഷ്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇവ രണ്ടും. സെല്‍ഫി ചിത്രങ്ങള്‍ എടുക്കുവാന്‍ മുന്‍ഗണന നല്‍കിയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. അത് തന്നെയാണ് സ്ത്രീ ജനങ്ങള്‍ക്കിടയില്‍ ഇവ പ്രിയങ്കരമാക്കുവാന്‍ കാരണം. എന്നാല്‍ ഇവ അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകളുടെ നില പരുങ്ങലില്‍ ആകുവാന്‍ പോകുന്നു എന്നാണു ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ ഫോണുകള്‍ ഏതുനിമിഷവും പ്രവര്‍ത്തനരഹിതമാകാമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍.

രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം വരുന്നത് എന്നും പറയപ്പെടുന്നു. നിലവില്‍ 91 ല്‍ തുടങ്ങുന്ന ഐ.എം.ഇ.ഐ നമ്പര്‍ സീരീസിലുള്ള ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ എന്നാല്‍ ഓപ്പോ, വിവോ, ഷാവോമി, വണ്‍ പ്ലസ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഐ.എം.ഇ.ഐ നമ്പരില്‍ കൃത്രിമം കാണിച്ചാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നാണ് സൂചന.ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കമ്പനികളില്‍ നിന്നും ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണുകള്‍ വിശദപരിശോധനയ്ക്കു വിധേയമാക്കുമെന്നും വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഇന്ത്യന്‍ ഐ.എം.ഇ.ഐ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുന്നതോടെ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രാജ്യസുരക്ഷയെ ഗുരുതരമായിബാധിക്കുന്നതാണു ഇത്തരത്തില്‍ കൃത്രിമം കാണിച്ചുള്ള ഫോണ്‍ വില്‍പ്പന. അതിനാല്‍ തന്നെ 91 സീരിസില്‍ തുടങ്ങാത്ത ഫോണുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിശ്ചലമാക്കുമെന്നാണു ലഭിക്കുന്ന വിവരം.