വാഹനാപകടത്തില്‍ മരിച്ച എന്‍ജിനീയര്‍ സാംസന്റെ സംസ്‌കാരം സെപ്റ്റംബര്‍ 2ന്

ഷിക്കാഗോ: ചെന്നിത്തല തെക്ക് പറങ്കാമൂട്ടില്‍ സാമുവല്‍ പി.ഐപ്പ്- ആലീസ് ദമ്പതികളുടെ മകന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ സാംസന്‍ പി.സാമുവല്‍ ആണ് (28) മരിച്ചത്. കഴിഞ്ഞ 19 നു സാംസന്‍ ഓടിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബാച്ചിലര്‍ ഓഫ് ഏവിയേഷന്‍ പഠിച്ച സാംസണ്‍ മിഡ്വേ എയര്‍പോര്‍ട്ടിലെ ഡെല്‍റ്റ എയര്‍ലൈന്‍സിലാണ് ജോലി ചെയ്തിരുന്നത്. സാമുവല്‍ പി.ഐപ്പും കുടുംബവും വര്‍ഷങ്ങളായി ചിക്കാഗോയിലാണ് .

നേരത്തെ യുണൈറ്റഡ് എക്സപ്രസിലും ജോലി ചെയ്തിരുന്നു. ഭാര്യ മോനിക്ക. പറങ്കാമൂട്ടില്‍ സാമുല്‍ പി ഐപ്പ് – മറിയം ദമ്പതികളുടെ ഏക മകനാണ്. സഹോദരങ്ങള്‍: സെയിസ് ജേക്കബ്, സാംസി വര്‍ഗീസ്. സഹോദരീ ഭര്‍ത്താക്കന്മാര്‍: ഷൈജു ജേക്കബ്, ജിജോ വര്‍ഗീസ്.

പൊതുദര്‍ശനം സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ഗ്ലെന്‍വ്യൂവിലെ മില്‍വാക്കി അവന്യൂവിലുള്ള സെന്റ് ആന്‍ഡ്രൂസ് ഹോളി അപ്പസ്തോലിക് അസീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റില്‍ (901 N. Milwaukee Ave., Glenview, IL 60025). സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച രാവിലെ പത്തിന് സെന്റ് ആന്‍ഡ്രൂസ് ഹോളി അപ്പസ്തോലിക് അസീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റില്‍. തുടര്‍ന്ന് സംസ്‌കാരം ഡെസ്പ്ലെയിന്‍സിലെ റിവര്‍ റോഡിലുള്ള ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ (700 N. River Road Des Plaines, IL 60016).

Memorial Service—— Friday (5-9pm)
Home Going Service—Saturday (10am-12pm)
901 N Milwaukee Ave, Glenview, IL 60025

Burial
All Saints Cemetery,
700 N River Road, Des Plaines, IL