ജിയോ തരംഗം അവസാനിക്കുന്നില്ല, ജിയോ 4g ഫീച്ചര്‍ ഫോണിന് ലഭിച്ചത് 60 ലക്ഷം ബുക്കിങ്

മുംബൈ: ജിയോ തരംഗം അവസാനിക്കുന്നില്ല. ജിയോ പുറത്തിറക്കുന്ന ജിയോ ഫീച്ചര്‍ ഫോണിന് ആദ്യ ദിവസം ലഭിച്ചത് 60 ലക്ഷം ബുക്കിങ്. ആഗസ്റ്റ് 24-ന് രാജ്യവ്യാപകമായി തുടങ്ങിയ ബുക്കിങ്ങിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ പേര്‍ ബുക്കിങ് നടത്തിയതോടെ ആഗസ്റ്റ് 28ന് ബുക്കിങ് നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. ആദ്യം 500 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ഫോണ്‍ ലഭിക്കുമ്പോള്‍ 1000 രൂപ കൂടി നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരിച്ച് നല്‍കുമ്പോള്‍ ഈ 1500 രൂപ തിരികെ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ മൊബൈല്‍ വിപണിയില്‍ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്ലാനുകള്‍ക്കൊപ്പമാണ് ജിയോ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും നല്‍കുന്ന 153 രൂപയുടെ പ്ലാനാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതിനൊപ്പം ടി.വി ചാനലുകള്‍ കൂടി നല്‍കുന്ന 309 രൂപയുടെ പ്ലാനും ജിയോ നല്‍കുന്നുണ്ട്.