ദിലീപും മഞ്ജുവും പിരിയാന്‍ കാരണം കാവ്യയല്ല; സത്യവാങ്മൂലത്തില്‍ ദിലീപ് വെളിപ്പെടുത്തിയതിങ്ങനെ….

നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ദൃശ്യ പത്രമാധ്യമങ്ങള്‍ മുഴുവനും ഇത്രയും കാലം കൊണ്ടാടിയത്. എന്നാല്‍ ദിലീപ് തന്റെ പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയതോടെ കാര്യങ്ങള്‍ അല്‍പം മാറി മറിഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും മഞ്ജുവിന്റെ കുടംബ ജീവിതം തകര്‍ത്ത വില്ലത്തിയെക്കുറിച്ചാണ് പറയാനുള്ളത്.

എന്നാല്‍ അക്ഷരാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? പരസ്പര സമ്മതത്തോടെ ദാമ്പത്യ ജീവിതത്തില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ രണ്ടു പേരും മുന്നോട്ട് വെച്ചിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ബന്ധത്തിലുണ്ടായ വിള്ളലിന്റെ കാരണം പുറത്തു പറയില്ല എന്നതായിരുന്നു അത്. എന്നാല്‍ സംഭവങ്ങള്‍ മാറി മറിഞ്ഞതോടെ ദിലീപ് മഞ്ജു ബന്ധം തകരുന്നതിനുള്ള കാരണക്കാരിയായി ചിത്രീകരിക്കപ്പെട്ടത് കാവ്യയെയായിരുന്നു.

കാവ്യ തന്റെ ആദ്യ ബന്ധത്തില്‍ നിന്ന് പിന്മാറിയതിനേയും പലരും നിറം ചാര്‍ത്തി പുറത്തു കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ദിലീപ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതിനനുസരിച്ച്, ദിലീപ്-മഞ്ജു ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണമായിപ്പറഞ്ഞിരിക്കുന്നത് മുന്‍ ഭാര്യക്ക് പ്രമുഖ പരസ്യ സംവിധായകനുമായുള്ള അടുപ്പമാണ്.

എന്നാല്‍ ഇക്കാര്യം മുന്‍പ് കോടതിയില്‍ നല്‍കിയ പരസ്പര ധാരണ പ്രകാരം ഇരുവരും സ്വമേധയാ പുറത്തു പറയില്ല. മകള്‍ മീനാക്ഷി അമ്മയ്‌ക്കൊപ്പം പോകാതെ അച്ഛനൊപ്പം നിന്നതും ഇതേ കാരണം കൊണ്ടാണെന്നാണ് ദിലീപുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതുകൊണ്ട് തന്നെ തല്‍പ്പര കക്ഷികള്‍ കാവ്യക്കുമേല്‍ കുറ്റം വെച്ചു കെട്ടാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതോടെ സത്യാവസ്ഥ പുറത്തു വരുമെന്നാണ് വിശ്വസനീയമായ സോഴ്‌സില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഇതിന്റെ കൂടി ഭാഗമായാണ് സിനിമ ലോകത്ത് നിന്ന് നിരവധിപേര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.