4G നിനക്ക് വിട; ഇനി വരുന്നത് സെക്കന്റില്‍ വണ്‍ ജിബി കടക്കുന്ന 5G യുഗം… ഇന്ത്യയില്‍ വിപ്ലവത്തിന് തുടക്കം

4ജി ഉണ്ടാക്കിയ തരംഗം ഇതുവരെയും തീര്‍ന്നിട്ടില്ല, അതിനിടയില്‍ ഇതാ 5ജിയും എത്തുന്നു. അതും നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ പറ്റാത്ത അത്രയും സ്പീഡുമായി. ഇനി സ്പീഡ് മാത്രമല്ല 5ജിയുടെ പ്രത്യേകതകള്‍. കുറഞ്ഞ ബാറ്ററി ഉപയോഗം, കൂടിയ നെറ്റ്‌വര്‍ക്ക് പരിധി തുടങ്ങി നീളുകയാണ് പ്രത്യേകതകള്‍.

നിലവില്‍ 5ജി സേവനം എവിടെയും പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അതുപോലെ 5ജി പിന്തുണയുള്ള ഫോണുകളോ മറ്റു ഉപകരണങ്ങളോ ഒന്നും തന്നെ കാര്യമായി ഒരു കമ്പനിയും ഇറക്കിയിട്ടുമില്ല. എന്നാല്‍ മൊബൈല്‍ നിര്‍മാതാക്കളും നെറ്റ്‌വര്‍ക്ക് കമ്പനികളും ഇതിനായുള്ള ശ്രമങ്ങള്‍ക്ക് ആരംഭം കുറിച്ചു തുടങ്ങിയിട്ട് നാളേറെയായി.

നോകിയയാണ് ഈ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. തങ്ങളുടേതായ രീതിയിലുള്ള പരീക്ഷണങ്ങള്‍ അവര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ബി.എസ്.എന്‍.എല്‍. പരീക്ഷണാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പും തുടങ്ങിക്കഴിഞ്ഞു.

5  ജി?

മൊബൈല്‍ വയര്‍ലെസ്സ് ടെക്‌നോളജിയിലെ അഞ്ചാം തലമുറ എന്ന് വിശേഷിപ്പിക്കാം 5ജിയെ. 4ജി തരുന്ന വേഗതയും മറ്റും തന്നെ നമ്മളെ അതിശയിപ്പിക്കുമ്പോള്‍ 5ജിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഒരു സെക്കന്റ് കൊണ്ട് ഒരു ജിബി സ്പീഡ് അടക്കം പല പുത്തന്‍ പ്രത്യേകതകളും 5G എത്തുന്നതോടെ സാധ്യമാകും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ 4ജി നെറ്റ്‌വര്‍ക്ക് തരംഗമായത് ജിയോ അവതരിപ്പിച്ച സൗജന്യ ഓഫറുകളിലൂടെയായിരുന്നു. ഒട്ടുമിക്ക എല്ലാ കമ്പനികളും തന്നെ 4ജി സേവനങ്ങള്‍ തുടങ്ങിയെങ്കിലും ജിയോ എഫക്ടിനു മുമ്പില്‍ മറ്റ് നെറ്റ്വര്‍ക്ക് ഭീമന്‍മാര്‍ അടിയറവ് പറയുകയായിരുന്നു.

അവസാനം നിലനില്‍പ്പിനു തന്നെ ബാധിക്കുമെന്ന ഘട്ടം എത്തിയപ്പോള്‍ ജിയോ നല്‍കിയ പോലെയുള്ള സൗജന്യ നിരക്കിലുള്ള ഓഫറുകള്‍ നല്‍കാന്‍ ഈ കമ്പനികളും വഴങ്ങുകയായിരുന്നു.10 ജി.ബി.പി.എസ്. കണക്ഷനുകള്‍, 10 മുതല്‍ 100 വരെ ഉപകരണങ്ങള്‍ ബന്ധിപ്പിക്കാനുള്ള കഴിവ്.

99.999 ശതമാനം ലഭ്യത, 100 ശതമാനം കവറേജ് തുടങ്ങിയ പലതും ഈ 5ജി നെറ്റ്വര്‍ക്കില്‍ ലഭ്യമാകും. 2020 ആകുമ്പോഴേക്കും 5ജി സേവനം സുലഭമായി ലഭ്യമാകാം എന്ന് കരുതാം.