ഇര്‍മ്മ ചുഴലിക്കാറ്റ് ; കടല്‍ മരുഭൂമിയായി (ഷോക്കിംഗ് വീഡിയോ)

കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശനഷ്ടം വിതച്ച് ഇര്‍മ ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ കടല്‍ മരുഭൂമിയായി. ബഹമാസ്, ഫ്‌ളോറിഡ എന്നിവടങ്ങളിലെ കടല്‍ഭാഗത്തെയാണ് ഇര്‍മ അപ്രത്യക്ഷമാക്കിയത്. പലയിടങ്ങളിലും സമുദ്ര തീരങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍വലിഞ്ഞ നിലയിലാണ്. ബഹമാസിനു പുറമേ ഫ്‌ളോറിഡയിലും സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘നെഗറ്റീവ് സര്‍ജ്’ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. സമുദ്രത്തിന്റെ രൂപവും ദിശയും പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്ന തരത്തില്‍ ശക്തിയുള്ള കാലാവസ്ഥ പ്രതിഭാസങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കാറ്റഗറി 5ലാണ് ഇര്‍മ വീശിത്തുടങ്ങിയതെങ്കിലും ഇപ്പോള്‍ കാറ്റഗറി രണ്ടിലേക്ക് ഇര്‍മ താഴ്ന്നിട്ടുണ്ട്. എന്നാലും പ്രഹരശേഷി കുറഞ്ഞിട്ടില്ല. അതേസമയം ഫ്‌ളോറിഡയുടെ തീരത്തെത്തിയ ഇര്‍മയുടെ പ്രഹരമേറ്റ് തകര്‍ന്നടിഞ്ഞിരിക്കുകയാണ് നഗരം. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കനത്ത നാശനഷ്ടത്തിനാവും ഇര്‍മ വഴിയൊരുക്കുക.